നിങളുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു ഒപ്പം നിര്‍ദേശങ്ങളും mail me @ mail.renjunair@gmail.com .

.

Malayalam poems എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Malayalam poems എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013, മാർച്ച് 26, ചൊവ്വാഴ്ച

വേട്ടപ്പട്ടികളുടെ മുരള്‍ച്ച


പെണ്ണ് നടക്കുന്നതും ചിരിക്കുന്നതും 
ഭൂമി പോലുമാറിയരുതെന്ന്
അമ്മ പറഞ്ഞിരുന്നതിന്റെ പൊരുള്‍ 
കാലമെനിക്ക് കാട്ടിത്തന്നു

ഒരു പെണ്ണനക്കത്തിനായി  
കാതോര്‍ത്തിരിക്കുന്ന 
വേട്ടപ്പട്ടികള്‍ ചുറ്റിനുമുടെന്നു 
അമ്മക്കറിയമായിരുന്നു

കാരണം അമ്മയുമൊരു 
പെണ്ണായിരുന്നല്ലോ 
വെട്ടപ്പട്ടികൾ   കാണാതെ
പതുങ്ങി ജീവിച്ച 
പാവം  പെണ്ണ് 

ഇന്നെനിക്കുമൊരു മകളുണ്ട്
തുള്ളിചാടി നടക്കുകയും 
നുണക്കുഴി കാട്ടി 
ഉറക്കെ ചിരിക്കുകയും 
ചെയ്യുന്നവൾ 

അവളുടെ ഓട്ടവും 
നൃത്തവും പൊട്ടിച്ചിരിയും 
എന്നിലെ അമ്മയെ 
സന്തോഷിപ്പിക്കാറുണ്ട്

എങ്കിലും ഇപ്പോളെന്‍റെ  സ്വപ്നങ്ങളില്‍  നിറയെ 
വേട്ടപ്പട്ടികളുടെ മുരള്‍ച്ചയാണ് 
അവ എന്റെ  മകളുടെ ചിരി 
കട്ടെടുക്കുന്നതും 
ഇളം പാദങ്ങൾ 
കടിച്ചു കീറുന്നതുമാണ് 

അവളുടെ ചിരിയഴകിനെ  എന്തിട്ടാണ് 
ഞാന്‍ പൊത്തി വയ്ക്കുക
അവളുടെ താളമിടുന്ന  കാലുകളെ
എങ്ങിനെയാണ് ഒളിപ്പിക്കുക 




2013, മാർച്ച് 13, ബുധനാഴ്‌ച

മാഞ്ഞു പോയ മഴക്കാഴ്ച്ചകള്‍


സ്കൂള്‍ തുറക്കാനോടിയെത്തും
ജൂണ്‍ മാസത്തിലെ മഴ 

മണ്ണിലുറങ്ങും 
വിത്തുകുഞ്ഞുങ്ങളെ 
വിളിച്ചുണര്‍ത്തി 
പച്ചയുടുപ്പിക്കുന്ന 
എന്‍റെ പ്രിയ  മഴ 

പുത്തനുടുപ്പിലും 
പുത്തന്‍ കുടയിലും
വെള്ളം തെറിപ്പിച്ചു 
കളിക്കും  കുറുമ്പി  

അവളുടെ കുളിരു 
സഹിക്കാതെ എഴുന്നേറ്റു 
ഉറക്കം തൂങ്ങി നില്‍ക്കും 
മഴക്കൂണുകള്‍.

വെള്ളപ്പൊക്കത്തില്‍ 
അഭയാര്‍ഥി കളായി 
ഇലത്തോണിയിലെത്തും 
ഉറുമ്പിന്‍ കൂട്ടം 

കര നിറഞ്ഞൊഴുകും 
പുഴയിലെ 
മീന്‍ തുള്ളലുകള്‍ .

എല്ലാമിന്നോര്‍മ്മകള്‍ മാത്രം 
മാഞ്ഞുപോയ 
മഴക്കാഴ്ച്ചകള്‍


2013, മാർച്ച് 5, ചൊവ്വാഴ്ച

ആകാശത്തിന്‍റെ കരച്ചില്‍


ഒരു മഴക്കാറു കൊണ്ട് മുഖം മറച്ച് 
ആരും കാണാതെ കരഞ്ഞകാശം  
മരിച്ച പുഴയെയോര്‍ത്ത് 

കണ്ണീരാല്‍ കുതിര്‍ന്ന മേഘക്കീറു 
മഴയായ് പെയ്തിറങ്ങി 
അവള്‍ പോലുമറിയാതെ 

കരച്ചിലൊരു നിലവിളിയായ് 
മാറിയപ്പോള്‍ 
മണ്ണിന്‍ മാറിലുറങ്ങിയ വിത്തുകള്‍ 
പച്ചയുടുത്ത് മുകളിലെക്കെത്തി നോക്കി 
കാരണമറിയാന്‍ 

എന്നിക്കിത് കാണാന്‍ വയ്യെന്ന് 
പതുക്കെ മന്ത്രിച്ചു തല താഴ്ത്തി 
ലോലഹൃദയയാം  തൊട്ടാവാടി

ചോരചുവപ്പായിരുന്നു 
ഭൂമിയെ പ്പുല്കിയ
കണ്ണീര്‍ത്തുള്ളികള്‍ക്ക്

വറ്റിയ പുഴ ഞരമ്പുകള്‍ 
കണ്ണീരാല്‍ നിറച്ചവള്‍  
തിരികെയെത്തി തുടിപ്പുകള്‍  
മരിച്ച പുഴയിലേക്ക്


2012, ഡിസംബർ 5, ബുധനാഴ്‌ച

നീ


പോകു നീ ദൂരെ 
മാറി പോകു 
നീ ഒരു 
ഇത്തിള്‍കണ്ണിപോലെ 
നിന്‍റെ ഓര്‍മ്മകള്‍ 
ശ്വാസം മുട്ടിക്കുന്നു 
ചുറ്റിവരിയുന്നു 
ഭ്രാന്ത് പിടിപ്പിക്കുന്നു 
പോകു ദൂരെ പോകു 
ഇറക്കി വിട്ടിട്ടും 
നീയെന്തിനു വന്നു വീണ്ടും 
വിളിക്കാത്ത വിരുന്നുകാരിയെ 
പോലെ എന്‍റെ മനസ്സില്‍ 
തന്ന വാക്ക് തെറ്റിച്ചു കോണ്ടു.........
പറഞ്ഞിരുന്നില്ലേ നീ
ഇനി വരില്ലെന്ന് 
എന്നിട്ടുമെന്തേ 
എന്‍റെ രാത്രികളെ
പകലുക ളാക്കി നീ
എന്‍റെ ഉറക്കം കവര്‍ന്നു നീ 
പട്ടു മെത്തയില്‍ മുള്ളുകള്‍ നിറച്ചെന്നെ 
കുത്തി നോവിക്കുന്നു 
കുടെയുള്ള ഭാര്യയെ 
നോക്കാതെ എന്‍റെ കണ്ണുകള്‍ 
നിന്നെ തിരഞ്ഞു കൊണ്ടിരുന്നു
എന്‍റെ മനസ്സ് നിന്‍റെ ഓര്‍മകളില്‍ 
പിടഞ്ഞു കൊണ്ടിരുന്നു 
എനിക്കുതായി ഒന്നുമില്ല.........
എല്ലാം നേടിയെന്നഹകരിക്കുംമ്പോളും
ഒന്നുമില്ലത്തവനായി ഞാന്‍ .....
നിന്‍റെ കണ്ണുകള്‍ 
നിന്‍റെ പുഞ്ചിരി 
നിന്‍റെ നനുനനുത്ത വിരലുകള്‍ 
നിന്‍റെ ഓര്‍മ്മകള്‍ എല്ലാം 
ഒരു കഴുകനെ പോലെ 
എന്നെ പിന്തുടരുന്നു 
ഓടി ഓടി മടുത്തു ഞാന്‍ 
ആട്ടി അകറ്റാന്‍  നോക്കി ഞാന്‍ 
പക്ഷെ വീണ്ടും വീണ്ടും 
വിരുന്നു വരുന്നു നീ 
വിളിക്കാത്ത അതിഥിയെപ്പോലെ 

2012, നവംബർ 26, തിങ്കളാഴ്‌ച

എന്‍റെ പ്രണയം


നിന്‍റെ കണ്ണിലെ തിളക്കം
എന്‍റെയുള്ളിലെ പ്രതീക്ഷ
വിരിയുകയായ് ഒരു പ്രണയം..
നിന്‍റെ കണ്ണുകളിലെ തിളക്കം
കൂടിക്കൊണ്ടിരുന്നു
എന്‍റെ പോക്കറ്റ്
കാലിയയിക്കൊണ്ടും..
ആ തിളക്കത്തില്‍
മങ്ങിപ്പോയ്
എന്‍റെ ബുദ്ധിയും
വിവേകവും
പിന്നെടെപ്പോലോ 
ആ തിളക്കവും 
മങ്ങാന്‍ തുടങ്ങി
എന്‍റെ പ്രതീക്ഷയും
കെടാന്‍ തുടങ്ങിയ പ്രതീക്ഷയെ
ഊതിക്കത്തിക്കാന്‍
എന്‍റെ പോക്കറ്റിലെ
ചില്ലരത്തുട്ടുകള്‍ക്ക്
 ശക്തിയില്ലായിരുന്നു.............


2012, നവംബർ 15, വ്യാഴാഴ്‌ച

നവംബറിലെ പ്രഭാതം


            മഞ്ഞിന്‍ പുതപ്പു മൂടി
            ഉണരാന്‍ മടിച്ചു
            നവംബറിന്‍  പ്രഭാതം
            കൂട്ടായി ഞാനുംഒരു
            പുഴുവിന്‍പ്യുപ്പയെപ്പോലെ
            കമ്പിളിപ്പുതപ്പിനടിയില്‍
            ചുരുണ്ടുകൂടിയങ്ങനെ ...
            അമ്മയുടെ സുപ്രഭാതം
            മുഴങ്ങുന്നു കാതില്‍
            കൂടെ അച്ചന്‍ ശകാരവും
            ഒന്നും കേള്‍ക്കാതെഞാന്‍
            ഇറങ്ങിപ്പോയ്ഒരു
            സുഖസുഷുപ്തിയിലേക്ക് .............

2012, നവംബർ 8, വ്യാഴാഴ്‌ച

അമ്മ


അമ്മ എന്നില്‍ 
നന്മയുടെ വിത്ത് മുളപ്പിച്ചു 
അതിനു സ്നേഹം കൊണ്ട്‌ 
കരുത്തേകി 
ആ മരം വളര്‍ന്നു 
വട വൃക്ഷമായി 
അനേകര്‍ക്ക്‌ തണലായി ....
അപ്പോളേക്കും എന്നമ്മ 
വെയിലേറ്റു 
തളര്‍ന്നു പോയിരുന്നു ....
എഴുന്നെല്‍ക്കനവാതെ ............



2012, ഒക്‌ടോബർ 31, ബുധനാഴ്‌ച

കുഞ്ഞുണ്ണിയുടെ അമ്പിളി മാമന്‍



കുഞ്ഞുണ്ണി മാമുണ്ണാന്‍ വേണ്ടിയമ്മ 
അമ്പിളിമാമനെ പിടിക്കാന്‍ പോയി 
അയ്യയ്യോ കിട്ടുന്നില്ലെന്നോമനെ 
എന്നു വിലപിച്ചു പാവമമ്മ 

ഒന്നുടെ ചാടി നോക്കെന്‍റെയമ്മേ 
എന്നോതി നില്‍ക്കുന്നു പിഞ്ചു പൈതല്‍ 
ഇല്ലില്ല പറ്റില്ല എന്‍റെയുണ്ണി 
അമ്മക്കതെത്തില്ല എന്‍റെ പൊന്നെ 

എന്നാല്‍ ഞാന്‍ നോക്കട്ടെ എന്റെയമ്മേ 
എന്നോതി കുഞ്ഞുണ്ണി ചാടിയതാ 
ഇല്ലില്ല കിട്ടില്ല ഉണ്ണിക്കുട്ടാ 
മാമുണ്ട് വലുതായി ചാടി നോക്ക് 

കുഞ്ഞുണ്ണി മാമു മുഴുവനുണ്ട്‌ 
കയ്യുംകഴുകിയങ്ങോടി വന്നു 
അപ്പോളോ അമ്പിളിയോളിച്ചിരുന്നു 
മേഘപ്പുതപ്പിന്നടിയില്‍ കേറി



2012, ഒക്‌ടോബർ 29, തിങ്കളാഴ്‌ച

ഒരു കല്യാണക്കഥ


താരകപ്പട്ടു ചേലയുടുത്ത്‌ 
ചന്ദ്രികപ്പൊട്ടും ചൂടി 
ആകാശം പുലരിയെ കാത്തിരുന്നു
കൂട്ടിനായ് ആമ്പല്‍ തോഴിമാരും

വവ്വാല്‍ക്കൂട്ടം കലപില കൂട്ടിയെത്തി 
റാന്തലുമയ് മിന്നമിന്നിക്കുട്ടവും  
കാത്തിരുന്നു കാത്തിരുന്നു 
കൂട്ടിരുന്നവരുരങ്ങിപ്പോയ് 

ആരും കാണാതെ ആകാശം 
പുലരിയെ വരവേറ്റു 
അവനവളുടെ   സീമന്തരേഖയില്‍ 
സുര്യതിലകം ചാര്‍ത്തി 
അവള്‍ സുമഗലിയായി 


നാലുമണിപ്പുവ്

===================
ഉച്ചയുരക്കത്തിന്‍റെ
ആലസ്യം മാറാതെ 
നാലുമണിപ്പുവ്
വിരിയാന്‍ മടിച്ച് നില്‍ക്കുന്നു
ഇളംകാറ്റു തലോടിട്ടും 
ഉറക്കം തുങ്ങിയങ്ങനെ 
ആടിയാടി നിന്നവള്‍ 
സ്കൂള്‍ വിട്ടെത്തിയ 
കുട്ടിപ്പട്ടാളത്തിന്‍ 
കലപില കേട്ട് 
ഞെട്ടിയുണര്‍ന്നു പോയ്‌ 


2012, ഒക്‌ടോബർ 26, വെള്ളിയാഴ്‌ച

രാത്രി മഴ




പാതി തുറന്ന ജനല്‍പ്പാളിയിലുടെ
ക്ഷണിക്കാത്ത അതിഥിയായെത്തി 
രാത്രി മഴ 

എന്നോട് കലപില പറഞ്ഞും ഉമ്മവച്ചും
ഉറക്കം കളഞ്ഞു 
മഴത്തുള്ളിക്കുഞ്ഞുങ്ങള്‍ 

വീണ്ടുമെന്‍ മിഴികളില്‍ 
ഉറക്കം മടങ്ങവേ 
വന്നതാ സുര്യന്‍ 

പേടിച്ചോടി മറഞ്ഞു മഴ 
കൂടെ എന്നുറക്കവും 
മഴത്തുള്ളിക്കുഞ്ഞുങ്ങളും

2012, ഒക്‌ടോബർ 15, തിങ്കളാഴ്‌ച

മംഗല്യം


ഇന്ന് ത്രിസന്ധ്യയില്‍
ആകാശപ്പെന്നിനു മംഗല്യം
സുര്യതാലി ചാര്‍ത്തും കടല്‍പയ്യെന്‍
സന്ധ്യ പെണ്ണ് കുണുങ്ങിക്കുണുങ്ങി  വന്നു
തോഴിയെ ചമയിക്കുവാന്‍
മഴവില്ല് മാലയിട്ടു
താരക മുക്കുത്തിയണിഞ്ഞു
ചെമ്പട്ട്   ചേലയണിഞ്ഞു
വന്നു നവവധു
പടം പിടിക്കാന്‍ മിന്നല്‍പ്പയ്യന്‍
വാദ്യമെലവുമയ്
 വെള്ളിടിയും  സംഘവും
മേഘതുണ്ട് മുത്തുക്കുട പിടിച്ചു
അമ്മമഴ ആശിര്‍വദിച്ചു
കടല്‍പയ്യെന്‍  കൈപിടിച്ചുകൊണ്ടുപോയ്


2012, ഒക്‌ടോബർ 11, വ്യാഴാഴ്‌ച

പ്രണയം


എന്‍റെ പ്രണയവും വില്പനയാക്കി ഞാന്‍ 
പണത്തിന്‍ മേല്‍ പരുന്തും പറക്കീല 
എന്ന  ന്യായവും എന്‍റെ മനസ്സിനെ 
ആവര്‍ത്തിച്ചു പഠിപ്പിച്ചു വച്ച് ഞാന്‍ 

ആ പണത്തിന്‍ തണലില്‍ ഞാനങ്ങനെ 
ഏകനായി കാലം കഴിക്കവേ 
ഒരു പുതു വണ്ട്‌ വന്നുവെന്‍ മേടയില്‍
ഒരു നര് സുഗന്ധവും കൊണ്ടതാ

ആ സുഗന്ധത്തിന്‍ മസ്മരവലയ്തില്‍
മത്തുപിടിച്ച് ഞാന്‍ ഒന്ന് മയങ്ങവേ 
ആ വന്ടെന്ഗോ പാറിപ്പറന്നു പോയ്‌ 
കൂടെയെന്‍ തണലും കൊണ്ടുപോയ് 

...............രഞ്ജു
http://mydreams-renju.blogspot.in/ 


2012, ഒക്‌ടോബർ 10, ബുധനാഴ്‌ച

മലാലക്കായ്‌



2012, ഒക്‌ടോബർ 5, വെള്ളിയാഴ്‌ച

സുന്ദരി മുത്ത്‌



2009, ഫെബ്രുവരി 21, ശനിയാഴ്‌ച

എന്‍റെ അച്ഛന്‍





എല്ലാരും പറഞ്ഞു എന്നച്ച്ചന്‍ അകലേക്ക്‌ മറഞ്ഞെന്നു 
ഒരു പിടി ചാരം തെളിവായി കാട്ടി-
യവര്‍ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു 
പക്ഷെ എനിക്കറിയാമല്ലോ 
അച്ഛന്‍  അടുത്തുണ്ടെന്നു 

പക്ഷെ എന്‍റെ കയ്യില്‍ തെളിവുകളില്ലല്ലോ 
സമര്‍ഥിക്കാന്‍ 
എനിക്കുറക്കെ പറയാന്‍ തോന്നി 
എന്നച്ച്ചന്‍ മുന്‍പത്തെ ക്കാളും അടുത്താണെന്ന് 
എനിക്ക് തോടവുന്നത്ര ദൂരത്ത്‌ 
ഒന്ന് കണ്ണടച്ചാല് എന്‍റെ മുന്‍പില്‍ തന്നെ 

എന്‍റെ പരാതി കേള്‍ക്കാന്‍ 
എന്നെ ആശ്വസിപ്പിക്കാന്‍ 
അച്ഛന്‍ അരികിലുണ്ട് എന്‍റെ തൊട്ടരികില്‍ 
നിഴലായി നിത്യവും ...

തനിയെ നടക്കാന്‍ എനിക്കിന്ന് ഭയമില്ല 
എന്നച്ച്ചന്‍ എന്നോടൊപ്പമില്ലേ 
ഉറക്കെ ചിരിക്കുന്ന അച്ഛന്‍ 
കൂടെ കളിക്കുന്ന അച്ഛന്‍ 

അതെ എനിക്കൊന്നും ഓര്‍മ്മകള്‍ അല്ല 
യാഥാര്‍ത്ഥ്യമാണ് 
ആര്‍ക്കും അറിയാത്ത യാഥാര്‍ത്ഥ്യങ്ങള്‍



2009, ഫെബ്രുവരി 12, വ്യാഴാഴ്‌ച

ശാരിയുടെ വിങ്ങലുകള്‍ ...



Translate