നിങളുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു ഒപ്പം നിര്‍ദേശങ്ങളും mail me @ mail.renjunair@gmail.com .

.

2009, ഫെബ്രുവരി 21, ശനിയാഴ്‌ച

എന്‍റെ അച്ഛന്‍





എല്ലാരും പറഞ്ഞു എന്നച്ച്ചന്‍ അകലേക്ക്‌ മറഞ്ഞെന്നു 
ഒരു പിടി ചാരം തെളിവായി കാട്ടി-
യവര്‍ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു 
പക്ഷെ എനിക്കറിയാമല്ലോ 
അച്ഛന്‍  അടുത്തുണ്ടെന്നു 

പക്ഷെ എന്‍റെ കയ്യില്‍ തെളിവുകളില്ലല്ലോ 
സമര്‍ഥിക്കാന്‍ 
എനിക്കുറക്കെ പറയാന്‍ തോന്നി 
എന്നച്ച്ചന്‍ മുന്‍പത്തെ ക്കാളും അടുത്താണെന്ന് 
എനിക്ക് തോടവുന്നത്ര ദൂരത്ത്‌ 
ഒന്ന് കണ്ണടച്ചാല് എന്‍റെ മുന്‍പില്‍ തന്നെ 

എന്‍റെ പരാതി കേള്‍ക്കാന്‍ 
എന്നെ ആശ്വസിപ്പിക്കാന്‍ 
അച്ഛന്‍ അരികിലുണ്ട് എന്‍റെ തൊട്ടരികില്‍ 
നിഴലായി നിത്യവും ...

തനിയെ നടക്കാന്‍ എനിക്കിന്ന് ഭയമില്ല 
എന്നച്ച്ചന്‍ എന്നോടൊപ്പമില്ലേ 
ഉറക്കെ ചിരിക്കുന്ന അച്ഛന്‍ 
കൂടെ കളിക്കുന്ന അച്ഛന്‍ 

അതെ എനിക്കൊന്നും ഓര്‍മ്മകള്‍ അല്ല 
യാഥാര്‍ത്ഥ്യമാണ് 
ആര്‍ക്കും അറിയാത്ത യാഥാര്‍ത്ഥ്യങ്ങള്‍



2009, ഫെബ്രുവരി 12, വ്യാഴാഴ്‌ച

ശാരിയുടെ വിങ്ങലുകള്‍ ...



2009, ഫെബ്രുവരി 9, തിങ്കളാഴ്‌ച

അച്ഛനോട്


എവിടേക്ക് എന്നച്ചാ പോയ്മറഞ്ഞു

എല്ലാം കളഞ്ഞിട്ടു വിട്ടകന്നു

എന്തേ മറന്നുവോ ഈ ഞങ്ങളെ

എന്നും കേഴുന്നോരെന്നമ്മയെ ..

അച്ചന്റെ വിളി കാക്കും എന്‍ പെങ്ങളെ

അച്ഛനെ തേടുന്ന എന്നനുജനെ

ഇവരുടെ കണ്ണീരില്‍ പിടയുന്നു ഞാന്‍

ഒരാശ്വാസ തെന്നലായ് വരുകെന്നച്ചാ..

തന്നു തീരാത്ത സ്നേഹം തരുകെന്നച്ചാ ...

2009, ജനുവരി 16, വെള്ളിയാഴ്‌ച

രാധ


നീയെനിക്കൊന്നുമേ തന്നീല 
നിന്‍റെ പുഞ്ചിരി പോലും
നിന്‍റെ യവ്വനം നീ ദാനം ചെയ്തു
നിന്‍റെ പത്നീ പദം നീ പങ്കു വച്ചു
അതിലൊരു പങ്കു പോലും നീയെനിക്ക് തന്നില്ല .
പറയു ........ ഞാന്‍ നിനക്കാരായിരുന്നു?
നിന്‍റെ ഓടക്കുഴാല്‍ വിളി ഗോപികമാര്‍ക്ക് സ്വന്തം 
നിന്‍റെ പാദസേവ ഭക്തര്‍ക്ക് സ്വന്തം 
നിന്‍റെ നാമധൈയം മീരക്ക് സ്വന്തം 
പരയൂ...... ഞാന്‍ നിനക്കാരായിരുന്നു?
ഓ ഞാന്‍ നുണ പറയരുതല്ലോ ......
നീ നിന്‍റെ ഓര്‍മ്മകള്‍ എനിക്ക് തന്നുവല്ലോ
അതുമായി നിന്‍റെ രാധ എന്നുമുണ്ടാകും
ഒരു മുരളി ഗാനത്തിന്നു കാതോര്‍ത്തു കൊണ്ടു .........

2009, ജനുവരി 14, ബുധനാഴ്‌ച

YATHRA



യാത്ര

എന്താണ് നിന്‍റെ മനോഹരമായ കണ്ണുകള്‍ നിറഞ്ഞത്‌
അരുത് സഖി അവ നിറഞ്ഞൊഴുകാന്‍ ഉള്ളതല്ല
നിന്‍റെ മിഴികള്‍ നിരന്ജോഴുകിയാല്‍
എന്‍റെ ജീവന്റെ നാളം കെട്ട് പോകും
നിന്‍റെ പുഞ്ചിരിക്കുന്ന മുഖം കണ്ടിട്ട് വേണം
എനിക്ക് യാത്ര പറയാന്‍
എങ്ങോട്റെന്നാരിയാത്ത യാത്ര
എന്തിനെന്നറിയാത്ത യാത്ര

VANDIKKALA



വണ്ടിക്കാള

പായുന്ന വണ്ടിക്കാള ആണ് ഞാന്‍
ഒന്നും കാണാന്‍ നേരമേണിക്കില്ല
ഒന്നും കേള്‍ക്കാനും നേരമില്ല
സാന്ധ്യ ആകാന്‍ കുറച്ചു നേരാമേ ഉള്ളൂ
ഓടി തീരന്‍ ദൂരമേരെ ബാക്കി
ഒരു നീരുറവ പോലും കാണാന്‍ ഇല്ല
ഒരു മരതണല്‍ പോലും കാണാന്‍ ഇല്ല
ഞാന്‍ ഓടിക്കൊണ്ടേയിരുന്നു
നിറുത്തതെ........
നിറുത്താന്‍ കഴിയാതെ...........

Translate